കൊച്ചി: എഎസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പൗലോസ് ജോണിനെ മരിക്കാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
















