തിരുവനന്തപുരം: ഹിന്ദു സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ചതില്‍ എന്‍എസ്എസിനോട് മാപ്പു പറഞ്ഞ് മാതൃഭൂമി മാനേജ്‌മെന്റ്. മാതൃഭൂമിചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് മാപ്പ് എഴുതി നല്‍കുകയായിരുന്നു. ഹിന്ദു സ്ത്രീകളെ ‘മീശ’ നോവലിലൂടെ അപമാനിച്ചത് മാതൃഭൂമി പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്ന് വീരേന്ദ്ര കുമാര്‍ തുറന്നു സമ്മതിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റിയെന്നും അദേഹം എന്‍.എസ്.എസിനെ അറിയിച്ചു. പകരം ചുമതല എഴുത്തുകാരനായ സുഭാഷ് ചന്ദ്രന് നല്‍കിയെന്നും മാതൃഭൂമി മാനേജ്‌മെന്റ് വിശദീകരിച്ചു. ‘മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും’ എന്ന എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് ഹൈന്ദവരെ വീണ്ടും പ്രകോപിപ്പിച്ചതില്‍ ഖേദമുണ്ടെന്നും അവര്‍ അറിയിച്ചു.
മീശ നോവലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയെന്നും തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നു, മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് രേഖാമൂലം ഏഴുതി നല്‍കി. സ്ത്രീകളെയും ക്ഷേത്രദര്‍ശനത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ മാതൃഭൂമിക്കെതിരെ രംഗത്തു വന്നിരുന്നു.
മഹിളാ ഐക്യവേദി, മഹിളാ മോര്‍ച്ച, മാതൃസമിതി, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകകളാണ് നോവലിലെ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നത്. സമൂഹ മാധ്യമങ്ങളില്‍ നോവലിലെ വിവാദ പരാമര്‍ശങ്ങള്‍ വിമര്‍ശന വിധേയമായി. മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മാതൃഭൂമി ഓഫീസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വാരികയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചിരുന്നു.
നേരത്തെ, പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. എന്നാല്‍ അശ്ലീല പരാമര്‍ശങ്ങളോടെ സ്ത്രീകളെ അവഹേളിക്കുകയും ക്ഷേത്രദര്‍ശനത്തെ അപഹസിക്കുകയും ചെയ്ത നടപടിയില്‍ വാരികയുടെ ചുമതലക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് മാതൃഭൂമി മൗനം പാലിക്കുകയാണ് ചെയ്തിരുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പയിന്‍ നടന്നിരുന്നു. തുടര്‍ന്ന് ഹൈന്ദവ വിരുദ്ധത മുഖമുദ്രയാക്കിയ മാതൃഭൂമിക്ക് സ്ഥാപനങ്ങള്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ‘മീശ’ നോവലിനെതിരെ രംഗത്തുവന്ന് എന്‍.എസ്.എസിന് ആദ്യമായി മാപ്പ് എഴുതി നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഹൈന്ദവ സംഘടനകള്‍ക്ക് മാതൃഭൂമി മാപ്പ് എഴുതി നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
















