അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള സിനിമലോകവും. മോഹന്‍ലാല്‍ മുതല്‍ ഗിന്നസ് പക്രുവരെയുള്ളവരാണ് സുഷമയെ അനുസ്മരിച്ചത്.
സുഷമ സ്വരാജ് ഈ കാലത്തെ കരുത്തുറ്റ നേതാവും സ്ത്രീശാക്തീകരണത്തിന്റെ മാതൃകയാണ്. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്‌ട്രീയനേതാവയിരിന്നു സുഷമ സ്വരാജ് എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. വിവിധ സിനിമ താരങ്ങളുടെ അനുസ്മരണക്കുറിപ്പുകള്‍ ചുവടെ…
ഭാരതത്തിന്റെ ഉരുക്കു വനിതയ്‌ക്ക് ആദരാഞ്ജലികള്‍ എന്ന് രാജ്യസഭ എം.പി കൂടിയായ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സുഷമ സ്വരാജ് ഈ കാലത്തെ കരുത്തുറ്റ നേതാവും സ്ത്രീശാക്തീകരണത്തിന്റെ മാതൃകയുമാണ് എന്ന് മോഹന്‍ലാല്‍. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്‌ട്രീയനേതാവയിരിന്നു സുഷമ സ്വരാജ് എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
സുഷമ സ്വരാജിന്റെ വിയോഗത്തില്‍ ദു:ഖം പ്രകടിച്ചിച്ച് നിവിന്‍ പോളിയും എഫബിലെത്തി. ഭാരതത്തിന് വലിയൊരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാജ്യം ‘മിസ്’ ചെയ്യുമെന്നും നിവിന്‍ പോളി പറയുന്നു.
സമകാലീന ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അതികായയായ നേതാവിന് വിട എന്ന് പൃഥ്വിരാജും ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ദിരാഗാന്ധിക്കുശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ തലവനായ രണ്ടാമത്തെ വനിതയായിരുന്നു സുഷമ സ്വരാജ്. മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭയില്‍ സുഷമ സ്വരാജ് 2014 ല്‍ വിദേശകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്തു. ഏഴു തവണ എംപിയായ സുഷമ സ്വരാജ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രധാന മുഖം കൂടിയാണ് സുഷമ സ്വരാജ്.
















