തിരുവനന്തപുരം: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതോടെ ഇല്ലാതാകുന്ന ഏതു കാര്യങ്ങളിലാണ് സിപിഎം അടക്കമുള്ളവര്‍ക്ക് ഹാലിളകുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമ്പോള്‍ ഇല്ലാതാകുന്ന കാര്യങ്ങളില്‍ ഏതാണ് ജനാധിപത്യ വിരുദ്ധമെന്നും അതിലേതാണ് മുസ്ലീം വിരുദ്ധതയെന്നും ശശികല ടീച്ചര്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു.
ബാങ്കുവിളിക്കു മാത്രം കോളാമ്പി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം പോലെ എന്തിനും ഏതിനും സ്‌പെഷ്യല്‍ പരിഗണന വേണമെന്നാണോ എന്നും ടീച്ചര്‍ ചോദിക്കുന്നു.
















