തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് 12ന് സംസ്ഥാനത്തിന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ആദ്യം ഞായറാഴ്ചാണ് ബക്രീദ് ആയി പ്രഖ്യാപിച്ചത്. അതിനാല്‍ ഞായറാഴ്ച പ്രവര്‍ത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് 11ന് പ്രവര്‍ത്തിദിനം ആയിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
















