കൊല്ലങ്കോട്:ശബരിമല നിറപുത്തരിക്കുള്ള നെല്‍ക്കതിരുകളുമായി കൊല്ലങ്കോട്ട് നിന്നും 70 അംഗ അയ്യപ്പഭക്തസംഘം ശബരിമലയിലേക്ക് പുറപ്പെട്ടു. ശബരിമല മുന്‍ മേല്‍ശാന്തി എസ്. ഇ ശങ്കരന്‍ നമ്പൂതിരിയും അയ്യപ്പ സോവാസംഘം പ്രവര്‍ത്തകരുമാണ് നിറപുത്തരിക്കായി വേണ്ടിവരുന്ന കതിര്‍ക്കറ്റകള്‍ കൊയ്തെടുത്തത്.
ആദ്യം ഗുരുവായൂരിലെത്തി അവിടെ നിറപുത്തരിക്കുള്ള കറ്റകള്‍ സമര്‍പ്പിച്ച് പാമ്പുമേക്കാട്, മലയാലപ്പുഴ ഭഗവതി ക്ഷേത്രം, എരുമേലി ശ്രീധര്‍മ്മക്ഷേത്രം, പമ്പാഗണപതി ക്ഷേത്രം, എന്നിവിടങ്ങളിലൂടെയാകും നെല്‍ക്കതിര്‍ ശബരിമലയിലും മാളികപ്പുറത്തും എത്തിക്കുക.
ഓഗസ്റ്റ് ഏഴിനാണ് ശബരിമലയില്‍ നിറപുത്തരി സമര്‍പ്പണം നടത്തുന്നത്. രാവിലെ 5.30 നും 6.15 നും ഇടയ്‌ക്കാണ് ചടങ്ങ്. പിന്നീട് പുതിയ നെല്ലിന്റെ അവല്‍ നിവേദിച്ചതിന് ശേഷം ഭക്തജനങ്ങള്‍ക്ക് നല്‍കും.
















