തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നിക്ഷേപംതേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. കൊറിയന്‍ സാങ്കേതികവിദ്യയും നിക്ഷേപവും പ്രയോജനപ്പെടുത്താനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ വകുപ്പുമേധാവികളോട് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ അനുമതിക്കു വിധേയമായാണ് യാത്ര.
ജപ്പാനില്‍നിന്നും മുഖ്യമന്ത്രിക്ക് ക്ഷണമുണ്ട്. ഭക്ഷ്യ, ഖരമാലിന്യ സംസ്‌കരണരംഗങ്ങളില്‍ ജപ്പാന്റെ സഹായം പ്രതീക്ഷിക്കുന്നതായി കേരളം സന്ദര്‍ശിച്ച ജപ്പാന്‍ അംബാസഡറെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പുനര്‍നിര്‍മാണത്തിന് സഹായംതേടിയും സാങ്കേതികവിദ്യകള്‍ മനസ്സിലാക്കാനും നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. കൊറിയന്‍ യാത്രയ്‌ക്ക് പുനര്‍നിര്‍മാണവുമായി ബന്ധമില്ലെന്നാണ് സൂചന.
















