ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ടോക്കിയോ, ഫുക്കുഷിമ എന്നീ നഗരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
പ്രാദേശിക സമയം വൈകിട്ട് 7.30നായിരുന്നു സംഭവം. ഭൂചലനത്തില്‍ ആളാപയമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
















