Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് വഫ ഫിറോസ്; കേസില്‍ ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 11:59 am IST
in Kerala

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സ്ഥിരീകരണം. ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫീറോസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കവടിയാര്‍ വരെ താനാണ് വാഹനം ഓടിച്ചതെന്നും പിന്നീട് ശ്രീറാമാണ് ഓടിച്ചതെന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ശ്രീറാമിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. 

അപകടം നടന്ന ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാരും വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് പോലീസുദ്യോഗസ്ഥരും ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശ്രീറാമിന്റെ രക്തസാംപിളുകള്‍ ശേഖരിക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പോലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്‌ദ്ധര്‍ പരിശോധന നടത്തി. 

അതിനിടെ അപകടശേഷം ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തസംപിളുകള്‍ എടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. അപകടത്തിനുശേഷം ശ്രീറാമിനെ പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീറാം പരിശോധനയ്‌ക്കായി ഇരുന്നപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നി ഇക്കാര്യം താന്‍ അദ്ദേഹത്തെ കൊണ്ടു വന്ന പോലീസുദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്തസാംപിളുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടില്ല. അതേസമയം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് കൊണ്ടുവന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിന്റെ രക്തസാംപിളുകള്‍ പോലീസ് ശേഖരിച്ചു. ഇവരുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. 

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ ബൈക്കില്‍ ശ്രീറാമിന്റെ കാര്‍ ഇടിച്ച് അപകടം നടക്കുന്നത്. പഠനാവശ്യത്തിനായുള്ള അവധിക്ക് ശേഷം കഴിഞ്ഞ ദിവസാണ് ഇദ്ദേഹത്തെ സര്‍വ്വേ ഡയറക്ടറായി നിയമിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം എടുക്കുന്നത്. 

അതേസമയം അപകടമുണ്ടാക്കിയത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പോലീസ് ആദ്യം സ്വീകരിച്ചതെന്നും ആരോപണമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിനെ ദേഹപരിശോധനയ്‌ക്ക് ശേഷം ഓണ്‍ലൈന്‍ ടാക്‌സില്‍ പോലീസ് പറഞ്ഞുവിട്ടു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതിഷേധം ശ്ക്തമായതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുക്കുന്നത്. 

പോലീസ് സ്റ്റേഷനില്‍ നിന്നും നേരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി അദ്ദേഹം അഡ്മിറ്റായി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക പരിക്കുകളൊന്നും ശ്രീറാമിനോ സുഹൃത്തിനോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.