തിരുവനന്തപുരം : സിപിഎമ്മില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാന്‍ പുതിയ പരിഷ്‌കാരവുമായി പാര്‍ട്ടി. നേതൃനിരയില്‍ ഉള്ളവര്‍ തന്നെ വീടുകളിലെത്തിയുള്ള ഗൃഹ സമ്പര്‍ക്ക യജ്ഞത്തിനു പിന്നാലെയാണ് പുതിയ നടപടികള്‍ ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ ഓരോ വീടിനെയും രാഷ്‌ട്രീയമായി നിരീക്ഷിച്ച് പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് സിപിഎം പുതിയ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി പ്രത്യേകം ഹൗസ് ഇന്‍ചാര്‍ജുമാരേയും നിയമിക്കും.
സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ച് അതാത് ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരാകും വീടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ചുമതലക്കാരനെ തീരുമാനിക്കുക. പാര്‍ട്ടി അംഗത്തേയോ അനുഭാവി ഗ്രൂപ്പ് അംഗത്തേയോ അനുഭാവികളെ തന്നെയോ ഈ ചുമതലയില്‍ നിയോഗിക്കാം. ഓരോ ആഴ്ചയും ബ്രാഞ്ച് സെക്രട്ടറി ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ചുമതലക്കാരെ നിയോഗിക്കാന്‍ ഏതെങ്കിലും ബ്രാഞ്ചിനു സാധിക്കുന്നില്ലെങ്കില്‍ വിശദാംശങ്ങള്‍ നേതൃത്വത്തിനു കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഓരോ ബ്രാഞ്ചിലുമുളള ആരാധനാലയങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ജനങ്ങളുമായും വീടുകളുമായുമുളള സിപിഎമ്മിന് ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടെന്ന തിരിച്ചറിവിലാണ് ഈ പരീക്ഷണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കണക്കുകള്‍ പിഴച്ചുവെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ചുമതല ലഭിക്കുന്ന പ്രവര്‍ത്തകന്‍ ബന്ധപ്പെട്ട വീടുകളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കില്‍ മേല്‍ക്കമ്മിറ്റിയെ അറിയിക്കുകയും വേണം.
















