കോട്ടയം: പ്രമുഖ സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ അന്തരിച്ചു. കോട്ടയം പരിപ്പ് സ്വദേശിയാണ്. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഗോപി കൊടുങ്ങല്ലൂര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുന്‍ സെക്രട്ടറിയാണ്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് നടക്കും.
പരിപ്പ് പുത്തൂര്‍ വീട്ടില്‍ പി.എസ് പദ്മിനിയാണ് ഭാര്യ. ജി. ജയദേവന്‍(ബിഗ്‌സാര്‍, കോട്ടയം), ജി. ജയരാജന്‍(മസ്‌കറ്റ്), ജി. രാജലക്ഷ്മി എന്നിവരാണ് മക്കള്‍. മരുമക്കള്‍: ധന്യ പി. മേനോന്‍ (കോട്ടയം ഡിഡിപി ഓഫീസ് കളക്ടറേറ്റ്), ഊര്‍മ്മിള (തിരുവനന്തപുരം) രാജേഷ് കൃഷ്ണമൂര്‍ത്തി(ഐശ്വര്യ പാറമ്പുഴ) എന്നിവരാണ്.
















