വാഷിങ്ടണ്‍ : പാക്കിസ്ഥാന് സൈനിക സഹായം നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളിവന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ കശ്മീര്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദ പരാമര്‍ശത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണ് ഇത്.
കശ്മീര്‍ പ്രശ്ന പരിഹാരത്തിന് താന്‍ തയ്യാറാണെന്നുള്ള ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയില്‍വച്ച് കശ്മീര്‍ പ്രശ്നത്തില്‍ നടത്തിയ ഇന്ത്യയ്‌ക്കെതിരായ കുറ്റപ്പെടുത്തലുകളും പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനമുണ്ടെന്ന് അറിയിച്ചതും ഇന്ത്യന്‍ വാദങ്ങളെ ശരിവെയ്‌ക്കുന്നതായിരുന്നു.
പ്രശ്നങ്ങളും മറുപടികളും നീറിപ്പുകയുന്നതിനിടെയാണ് സുള്ളിവന്റെ സന്ദര്‍ശനം എന്നത് ഇന്ത്യ- അമേരിക്ക നയതന്ത്രത്തില്‍ നിര്‍ണായകമാണ്.
അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാക്കിസ്ഥാന്‍ വിഷയത്തിലെ അമേരിക്കയുടെ അനാവശ്യ കൈകടുത്തലുകളെപ്പറ്റി ചര്‍ച്ചയില്‍ കാര്യമായി തന്നെ പരാമര്‍ശിക്കുമെന്നും സൂചനയുണ്ട്.
















