സുല്‍ത്താന്‍ബത്തേരി : എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ സമരങ്ങള്‍ നടത്തി നശിപ്പിച്ച സാധനങ്ങള്‍ക്ക് 6.92 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി ഡോണ്‍ബോസ്‌കോ കോളജില്‍ നടന്ന അക്രമങ്ങള്‍ക്കാണ് എസ്എഫ്‌ഐയോട് ഇത്രയും തുക കെട്ടിവെയ്‌ക്കാന്‍ ബത്തേരി സബ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ പ്രതികളായ 13 എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പണം നല്‍കേണ്ടത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ കെട്ടിവയ്‌ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ക്യാംപസ് രാഷ്‌ട്രീയം നിരോധിച്ചിരുന്ന കോളജില്‍ എസ്എഫ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥിയെ അധികൃതര്‍ പുറത്താക്കിയതോടെ അത് അക്രമങ്ങളിലേക്ക് നീങ്ങുകയായിരുന്നു. 2017 ജൂലൈ 11നു നടന്ന സമരത്തില്‍ കോളജിലെ ജനലുകളും പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയും കംപ്യൂട്ടറുകളും തകര്‍ത്തിരുന്നു.
















