ആലപ്പുഴ: സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള കൃഷ്ണപുരം കൊട്ടാരത്തെ കുരിശുവല്ക്കരിക്കുന്നതായി ആക്ഷേപം. മ്യൂസിയത്തിന്റെ മറവിലാണ് ഇവിടെ അധികൃതര്‍ കുരിശ് സ്ഥാപിച്ചത്. പുരാവസ്തുക്കള്‍ പ്രദര്‍ശനത്തിനായി സ്ഥാപിച്ചിട്ടുള്ള ഇവിടെ ഒരു ചരിത്രവും പറയാനില്ലാതെയാണ് കുരിശ് സ്ഥാപിച്ചത്.
സംസ്കൃത ബൈബിളിനൊപ്പമുണ്ടായിരുന്ന കുരിശാണിതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ഗ്രന്ഥങ്ങളൊന്നും സൂക്ഷിക്കാതെ സംസ്കൃത ബൈബിള്‍ മാത്രം പ്രദര്‍ശനത്തിനു വച്ചതിലാണ് ദുരൂഹത. ബൈബിള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്തു കാരണത്താലാണെന്ന ചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ല. ഓടനാടിന്റെയും തിരുവിതാംകൂറിന്റെയും വീരചരിതങ്ങളുടെ ചരിത്രശേഷിപ്പാണ് കായംകുളം കൃഷ്ണപുരം കൊട്ടാരം. ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള അനവധി പുരാവസ്തുക്കള്‍ക്കൊപ്പമാണ് സംസ്കൃത ബൈബിളും, കുരിശുമുള്ളത്.
1886ല്‍ രചിച്ച ബൈബിളിനൊപ്പം ചരിത്രപരമായി പ്രസക്തിയില്ലാത്ത കുരിശ് സ്ഥാപിച്ചത് എന്തിനെന്ന ചോദ്യമാണ് ചരിത്രകാരന്മാര് ഉന്നയിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന് ജാതിയും മതവുമില്ലെന്നും സംസ്കൃത ബൈബിള്‍ എന്ന പ്രസക്തിയാണ് ബൈബിള്‍ പ്രദര്‍ശിപ്പിക്കാന്‍ കാരണമെന്നും പുരാവസ്തു അധികൃതര്‍ പറയുന്നു. വരുംതലമുറയ്ക്കു മുന്നില്‍ തെറ്റായ ചരിത്രബോധം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് കുരിശ് സ്ഥാപിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
ഭാവിയില്‍ ആരാധനയ്ക്കും, മെഴുകുതിരി കത്തിക്കുന്നതിനും വിശ്വാസികള്‍ എത്തുന്നതിനും ഇത് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. ചരിത്രങ്ങളും, ഐതിഹ്യങ്ങളും പോലും വളച്ചൊടിക്കുന്ന കാലഘട്ടത്തില്‍ ഇവിടെ കുരിശു സ്ഥാപിച്ചത് യാദൃശ്ചികമല്ലെന്നാണ് വിമര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: