തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ സിപിഎമ്മില്‍ നിന്നും അകന്ന് ബിജെപിയിലേക്ക് തിരിയുന്നതായി സിപിഎം റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അവലോകനം ചെയ്തുകൊണ്ടുള്ള പാര്‍ട്ടി കത്തില്‍ സിപിഎം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സംസ്ഥാത്ത് ബിജെപിക്ക് സീറ്റൊന്നും നേടാന്‍ ആയില്ലെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഗണ്യമായ സ്വാധീനം ബിജെപിക്കുണ്ട്. ഇക്കാലയളവിലെ പ്രവര്‍ത്തന ശൈലി കൊണ്ട് പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനായാതാണ് ഇതിനു കാരണം.
തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലെ തപാല്‍ വോട്ടിലും എന്‍ഡിഎയ്‌ക്കായിരുന്നു ലീഡ്. തലസ്ഥാനത്ത് ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ശക്തവും കേരളത്തിലാകെ തന്നെ സര്‍വീസ് സംഘടനാരംഗത്തു ബിജെപിക്കു സ്വാധീനം കുറവായിരുന്നിട്ടും ഇതു സംഭവിച്ചു.
അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനങ്ങളും പാര്‍ട്ടിയും തമ്മില്‍ ഇത്തവണ വലിയ അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് സിപിഎം അറിയിച്ചു. കൂടാതെ 20 മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച വോട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകള്‍ തെറ്റി. ഇടത്തരം ജനവിഭാഗങ്ങളില്‍ സിപിഎമ്മിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്.
നമ്മുടെ വോട്ടറാണെന്നു കണക്കാക്കുന്ന പലരും ബൂത്തിലെത്തിയാല്‍ എതിരാളികള്‍ക്കാണു വോട്ട് ചെയ്തത്. ബഹുജന സംഘടനകളില്‍ അംഗങ്ങളായവര്‍ തന്നെ എതിര്‍ചേരിക്ക് നല്‍കിയെന്നും പാര്‍ട്ടി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മതന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് പതിവില്‍ കൂടുതലായി യുഡിഎഫിനു ലഭിച്ചതു വന്‍തോല്‍വിക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി. ഇക്കാര്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ എതിരാളികള്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
അതേസമയം മാധ്യമങ്ങളുടെ ഇടപെടലും തിരിച്ചടിയായെന്നും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും സമ്മതിക്കുന്നു. ഓരോ ബൂത്തും ഓരോ പ്രവര്‍ത്തകനെ വീതം ഏല്‍പിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും നടപ്പായില്ലെന്നും സിപിഎം സ്വയം കുറ്റപ്പെടുത്തി.
















