വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്‌ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.
അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ക്കുവേണ്ടിയും സുരക്ഷാ സൈന്യം അന്വേഷണം നടത്തി വരികായിരുന്നു. മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
പാക്കിസ്ഥാനിലെ അബേട്ടാബാദില്‍ യുഎസ് നടത്തിയ സൈനിക നടപടികളില്‍ 2011 ലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈന്യത്തില്‍ നിന്നും ഹംസ ബിന്‍ ലാദന്‍ രക്ഷപ്പെട്ടെങ്കിലും ബിന്‍ലാദനൊപ്പം മറ്റൊരു മകന്‍ ഖാലിദും അന്ന് കൊല്ലപ്പെട്ടിരുന്നു.
















