തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച് സംവിധായകന്‍ കമാലുദീന്‍. നരേന്ദ്രമോദി നരാധമന്‍ തന്നെയാണെന്ന തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് അദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് എഷ്യാനെറ്റ് ന്യൂസില്‍ നടന്ന നേര്‍ക്കുനേര്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രിക്കെതിരെ കമാലുദീന്‍ രംഗത്തെത്തിയത്. കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയകൊലപാതങ്ങളെ പറ്റി തങ്ങള്‍ക്ക് അപലപിക്കേണ്ട കാര്യമില്ല. അതു രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ ചെയ്താല്‍ മതി. അതിന് കേരളത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. അതിനാല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്ന ഇരട്ടത്താപ്പും കമാലുദീന്‍ ചര്‍ച്ചയില്‍ പുറത്തെടുത്തു.
ജയ്ശ്രീറാം വിളി കൊലവിളിയാണെന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇദ്ദേഹം ഇരട്ടത്താപ്പ് പുറത്തെടുത്തത്. കേരളത്തില്‍ മധു ഉള്‍പ്പെടെയുള്ളവരെ തല്ലിക്കൊന്നിട്ട് എന്തുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മിണ്ടാത്തതെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കമാലുദീന്‍ തയാറായില്ല.
















