തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച തിടുക്കം എന്തുകൊണ്ടാണ് ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
സഭയുടെ കാര്യത്തില്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് പിണറായിക്കും കൂട്ടര്‍ക്കും ഉത്തരമില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിയ്‌ക്ക് അന്ത്യശാസനം നല്‍കിയിട്ടും പിണറായി വിജയന്‍ ദുരൂഹമായ മൗനം തുടരുകയാണ്.
ലജ്ജ എന്നൊരു പദം പോലും ഇടതന്മാരുടെ നിഘണ്ടുവുലില്ല. ആസനത്തില്‍ ആലു മുളച്ചാലും പിണറായി വിജയന് അതൊരലങ്കാരമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചു.
















