തൃശൂര്‍: ചാവക്കാട് പുന്നയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വെട്ടേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടക്കുന്നത്. ബൈക്കുകളിലെത്തിയ അക്രമി സംഘം നാലുപേരേയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.
















