തൃശൂര്‍: കുന്നംകുളത്തിന് സമീപം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ എസ്എഫ്‌ഐ നേതാവിന് കോളജില്‍ വെച്ച് കഴിഞ്ഞ ദിവസം മര്‍ദനമേറ്റതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പോലീസിന്റെ സാന്നിധ്യത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ക്യമ്പസിനകത്ത് വീണ്ടും വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് പുറമെ നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ കയറി തല്ലിയത്.
ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവരെ പരിക്കുകളോടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം പ്രാദേശിക നേത്യത്വം വ്യക്തമാക്കി.
















