ന്യൂദല്‍ഹി: അസഹിഷ്ണുത വാദത്തെ കൂട്ടുപിടിച്ചും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞും അടൂരിനെ പിന്തുണച്ചും കവി സച്ചിദാനന്ദന്‍. ചെഗുവേരയുടെ മകള്‍ അലെന്‍ദ ഗുവേരയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് സച്ചിദാനന്ദന്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥയ്‌ക്ക് തുല്യമായ അവസ്ഥയാണുള്ളതെന്നും സച്ചിദാനന്ദന്‍ ആരോപിച്ചു.
പ്രധാനമന്ത്രിയ്‌ക്ക് അസഹിഷ്ണുതാ വാദികള്‍ അയച്ച കത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും സച്ചിദാനന്ദന്‍ പറഞ്ഞു. എഴുത്തുകാരനെന്ന നിലയില്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനവും പൊതുപരിപാടികളില്‍വെച്ച് നിരന്തരം ശകാരവും കേള്‍ക്കേണ്ടി വരുന്നു. ഇതില്‍ വലിയ ആശങ്കയുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
















