ഇന്ത്യാബുള്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ 5 മുതല്‍ 10 ശതമാനം വരെ തകര്‍ന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ഹൗസിങ് ബാങ്കിന്റെ(എന്‍എച്ച്ബി) ഒരു ലക്ഷം കോടി രൂപ ഇന്ത്യാബുള്‍സ് തട്ടിയെടുത്തെന്ന് അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളാണ് ഗ്രൂപ്പിന്റെ ഓഹരികള്‍ തകരാന്‍ കാരണമായത്.
ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റേയും ഇന്ത്യാബുള്‍സ് വെഞ്ച്വേഴ്സിന്റേയും 10 ശതമാനത്തോളം ഓഹരികള്‍ കൂപ്പുകുത്തി. ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റിന്റെ 8.5 ശതമാനവും ഇന്ത്യാബുള്‍സ് ഇന്റഗ്രേറ്റഡ് സര്‍വ്വീസിന്റെ 5 ശതമാനം ഓഹരികള്‍ക്കും കോട്ടം തട്ടി.
കമ്പനിയുടെ മൊത്തം വായ്പാ ഏകദേശം 87,000 കോടി രൂപയാണെന്നും എന്‍എച്ച്ബിയില്‍ നിന്ന് ഒരിക്കലും വായ്പയോ റീഫിനാന്‍സിംഗ് സൗകര്യമോ എടുത്തിട്ടില്ലെന്നും ഇന്ത്യാബുള്‍സ് ഹൗസിംഗ് പറഞ്ഞു.
നേരത്തെ സുബ്രഹ്മണ്യന് സ്വാമിയുടെ കത്ത് സമൂഹമാധ്യമങ്ങളിലൂടേയും വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലൈ 29ലെ സ്വാമിയുടെ ട്വിറ്റര്‍ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യാ ബുള്‍സിന്റെ കോപ്പറേറ്റ് മുഖംമൂടി പറിച്ചുമാറ്റേണ്ടത് ആവശ്യമാണെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: