തിരുവനന്തപുരം: ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി നല്‍ണമെന്ന് കാട്ടി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍, പോസ്റ്റിട്ടു നിമിഷങ്ങള്‍ക്കകം ഉന്നാവോയെ പറ്റിയോ ആ പെണ്‍കുട്ടിയെ പറ്റിയോ അല്ല കമന്റുകളും മറുപടികളും. ബിനീഷിന്റെ മൂത്ത സഹോദരന്‍ ബിനോയ് കോടിയേരിക്കെതിരേ പരാതി നല്‍കിയ ബാര്‍ ഡാന്‍സറായ യുവതിക്കും ബിനോയിയുടേതെന്ന് അവകാശപ്പെടുന്ന കുഞ്ഞിനും ലഭിക്കേണ്ട നീതിയെ പറ്റിയാണ്. ഉന്നാവോ എന്ന സ്ഥലത്തിനു പകരം ബിനീഷ് പോസ്റ്റില്‍ ഉടനീളം ഉന്നോവാ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതും രസകരമായ കമന്റുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
നിന്റെ ചേട്ടന്‍ ഉണ്ടാക്കിയ കൊച്ചിന്റെ കാര്യം ആദ്യം തീരുമാനിക്ക്. എന്നിട്ട് നീ ലോകകാര്യത്തിന് ഇറങ്ങ്. ചേട്ടന്‍ നാളെ ചോര കൊടുക്കണം അല്ലേല്‍ അകത്താകും, ഇത്രയും മനുഷ്യസ്‌നേഹമുള്ള രണ്ടു സഹോദരങ്ങള്‍ ലോകത്തിലുണ്ടാവില്ല. ചേട്ടനോട് പോയി പറയൂ ആ പാവം കുഞ്ഞിന് നീതി കൊടുക്കാന്‍. സ്വന്തം കുടുംബം നന്നാക്കിയിട്ട് മതി മറ്റ് കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത്, ഈ പോസ്റ്റ് ഇടുമ്പോള്‍ അടുത്ത വാര്‍ത്ത വന്നു. ‘ബിനോയ് കോടിയേരി മുംബൈ ഓശിവാര സ്റ്റേഷനില്‍ ഹാജരായി. ഇന്നും ഡിഎന്‍എയ്‌ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല..’ ആദ്യം നീ ചേട്ടനോട് ഒരു തുള്ളി ചോര കൊടുക്കാന്‍ പറയൂ. സ്വന്തം ചേട്ടന്റെ കൊച്ചിന് മുട്ടായി പോലും വാങ്ങി കൊടുക്കാത്ത ക്രൂരനായ കൊച്ചച്ചന്‍. ഇങ്ങനെ പോകുന്നു ബിനീഷിന്റെ പോസ്റ്റിന്റെ കമന്റുകള്‍.
















