കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലുള്ളയാളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. വാഹന പരിശോധനയ്‌ക്കിടെ കസ്റ്റഡിയിയിലെടുത്ത ആളെയാണ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ ഇറക്കിക്കൊണ്ടുപോയത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഏഴു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിന്‍ ദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ക്കുന്ന തിനോടൊപ്പം അസഭ്യവര്‍ഷവും നടത്തി. എന്നാല്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചില്ലെന്നും വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.
















