തിരുവനന്തപുരം: സര്‍വീസിലേക്ക് ഉടന്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി ലഭിച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. ‘അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതി രഹിതമാകൂ’ എന്ന കുറിപ്പോടെ വൈറ്റില മേല്‍പ്പാലത്തിലെ അഴിമതി വാര്‍ത്തയെ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ അഴിമതി നടന്ന വൈറ്റില മേല്‍പ്പാലം സംബന്ധിച്ച വാര്‍ത്തയും കുറിപ്പുമാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായിട്ടുണ്ട്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും ഉടന്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കാനുമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിറക്കിയത്.
രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് നേരത്തെ വി.ആര്‍.എസിന് അപേക്ഷിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു.
ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തതാണെന്ന ആരോപണം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ കറന്റ് ബുക്ക്‌സില്‍നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ് തോമസിനെയായിരുന്നു വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാരുമായി അകലുകയായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഷനിലായത്. പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡെഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടപടി നേരിട്ടത്.
കഴിഞ്ഞ 25 വര്‍ഷമായി ആര്‍എസ്എസുമായി തുടരുന്ന ബന്ധം കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ദാര്‍ശനിക ഭാരതം എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് ഐടി മിലന്റെ ഗുരുദക്ഷിണ, ഗുരുപൂജ മഹോത്സവത്തില്‍ അദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നു.
















