Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ സംഘടനകളുടെ പിന്തുണയുണ്ടെന്ന് കൃപാസനത്തിന്റെ വ്യാജപ്രചരണം; രോഗശാന്തി തട്ടിപ്പിനെതിരെയുള്ള സമരം പൊളിക്കാന്‍ കുതന്ത്രവുമായി പുരോഹിതന്‍; ഡിജിപിക്ക് പരാതി നല്‍കി സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 07:25 pm IST
in Kerala

ആലപ്പുഴ: രോഗശാന്തി തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ കൃപാസനം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. വി. പി. ജോസഫ് വലിയവീട്ടില്‍ വ്യാജപ്രചാരണവുമായി രംഗത്ത്. ഹിന്ദുമഹാസഭയെയാണ് പൊതുസമൂഹത്തെ കബളിപ്പിക്കാനുള്ള കരുവായി ഉപയോഗിക്കുന്നത്.  

ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള കലവൂരില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ നിരവധി പരാതികളാണുള്ളത്. ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം രോഗശാന്തിക്കും, അഭിഷ്ടകാര്യസിദ്ധിക്കും ഗുണകരമാകുമെന്നാണ് പ്രചരണം. ഇത്തരത്തിലുള്ള സാക്ഷ്യം പറച്ചിലിലൂടെ നിരവധി ആളുകളാണ് കബളിപ്പിക്കപ്പെട്ട് ഇവിടെ എത്തുന്നത്. കൃപാസനം പത്രം ശരീരത്തില്‍ ചുറ്റിവെച്ചവരും, പത്രത്തിന് മുകളില്‍ കിടന്നവരും, പത്രം ഭക്ഷണത്തോടൊപ്പം കഴിച്ചവരും നിരവധിയാണ്. ആയിരങ്ങളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മതംമാറ്റ പ്രവര്‍ത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായി ആക്ഷേപങ്ങളുണ്ട്. 

  ഹൈന്ദവ സംഘടനകളും, ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതെ ധനസഹായം ഉള്‍പ്പടെ നല്‍കി സര്‍ക്കാര്‍ കൃപാസനം ഡയറക്ടര്‍ക്കൊപ്പമാണെന്ന് വ്യക്തമായതോടെ വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഈ മാസം 31ന് കേരള യുക്തിവാദ സംഘം കൃപാസനത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് പൊളിക്കുന്നതിനാണ് കൃപാസനം ഡയറക്ടര്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയതെന്നാണ് ആക്ഷേപം.

മാര്‍ച്ച് നടക്കുന്ന അതേ സമയത്ത് കൃപാസനത്തിന് മുന്നില്‍ അഖിലഭാരത ഹിന്ദുമഹാസഭയുടെ ആംബുലന്‍സ് സര്‍വീസ് താന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഡയറക്ടര്‍ ശ്രമിക്കുന്നത്. കൃപാസനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ഉണ്ടാകുമെന്നും വലിയവീട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഹൈന്ദവസംഘടനകളുടെ പിന്തുണ തനിക്കുണ്ടെന്നും, യുക്തിവാദസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് നേരെ അക്രമങ്ങളോ, സംഘര്‍ഷമോ ഉണ്ടായാല്‍ കൃപാസനം നടത്തിപ്പുകാര്‍ക്ക് തടിയൂരാനുള്ള തന്ത്രവുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

ഇത്തരമൊരു ആംബുലന്‍സിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വമി ദത്താത്രേയ സായി സ്വരൂപനാഥ് അറിയിച്ചു. സ്വാമിയുടെ ചിത്രം സഹിതമാണ് കൃപാസനം ഡയറക്ടര്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്ന  വിവരം ഫേസുബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും ദത്താത്രേയ സായി സ്വരൂപ്‌നാഥ് അറിയിച്ചു. ഹിന്ദുമഹാസഭയുടെ പേരും, തന്റെ ഫോട്ടോയും ഉപയോഗിച്ച് സംഘടനയെ തേജോവധം ചെയ്യുകയും, മതസ്പര്‍ദ്ധയും, മാനഹാനിയുണ്ടാക്കുകയും ചെയ്ത ജോസഫ് വലിയവീട്ടിലിനെതിരെയും കൃപാസനത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.