കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഓഖി ദുരന്തത്തിനിരയായവരെ ദിവസങ്ങള്‍ക്ക് ശേഷം കാണാനെത്തിയ മുഖ്യമന്ത്രി സംഘപരിവാറിനെതിരെ വിമര്‍ശനവുമായെത്തിയ അടൂര്‍ ഗോപാലകൃഷ്ണനെ കാണാന്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച് എത്തിയത് ഓഖി ദുരന്തത്തിനെക്കാള്‍ വലിയ ദുരന്തമാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് ഫെയ്‌സ്ബുക്കിലെ ട്രോളില്‍ പറയുന്നു.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഓഖി ദുരന്തം നടന്നു എത്ര ദിവസം കഴിഞ്ഞാണ് മുഖ്യന് നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്താനായത്? എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂര്‍ എന്നു ഇപ്പോള്‍ മനസിലായി. നന്ദി മുഖ്യന്‍, നന്ദി.!
















