Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാടിപ്പറന്നുപോയ വാനമ്പാടി

തിരുവല്ല രാജഗോപാല്‍byതിരുവല്ല രാജഗോപാല്‍
Jul 28, 2019, 04:15 pm IST
inEntertainment

2008-ല്‍ പാട്ടുനിര്‍ത്തി പറന്നുപോയ മലയാളത്തിന്റെ വാനമ്പാടിയായിരുന്ന ശാന്ത പി. നായര്‍ 1929-ല്‍ തൃശൂര്‍ ആമ്പാടിത്തറവാട്ടില്‍ വാസുദേവന്‍ പൊതുവാളിന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് എടുത്തതിനുശേഷം ചെന്നൈയിലുള്ള ക്യൂന്‍മേരി കോളേജില്‍നിന്ന് ബിഎ ബിരുദമെടുത്തു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു പില്‍ക്കാലത്ത് ശാന്ത പി. നായരെ മലയാള ചലച്ചിത്ര പിന്നണിരംഗത്തെത്തിച്ചത്. തുടക്കം കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിട്ടാണെങ്കിലും കെ.പി. ഉദയഭാനുവിന്റെകൂടെ നിലയത്തില്‍ ലളിതഗാനങ്ങള്‍ ആലപിച്ചുതുടങ്ങി.

1951-ല്‍ റിലീസ് ചെയ്ത ‘തിരമാല’ എന്ന മലയാ ള ചിത്രത്തിലായിരുന്നു ആദ്യമായി പാടിയത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് വിമല്‍കുമാര്‍ ഈണം നല്‍കി കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കൂടെയുള്ള ഒരു യുഗ്മഗാനം. ‘ഹേ കളിയോടമേ….’ പിന്നെ ‘അമ്മതന്‍ തങ്കക്കുടം…’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍. അന്നത്തെ പേരെടുത്ത ഗായിക പി. ലീലയ്‌ക്കൊപ്പം ശാന്ത പി. നായരും മലയാള ചിത്രങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു.

ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അറിയാതെ മൂളിപ്പോകുന്ന ഒട്ടനവധി മധുരഗാനങ്ങള്‍ സമ്മാനിച്ചിട്ടാണവര്‍ കടന്നുപോയത്. പുതിയ തലമുറയ്‌ക്ക് അധികം പരിചയമില്ലാത്ത ഒരു ഗായികയുടെ അവിസ്മരണീയമായ പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ അവാര്‍ഡ് നേടിയ പ്രശസ്ത മലയാളചിത്രമായ ‘നീലക്കുയിലി’ലെ ‘ഉണരുണരൂ…ഉണ്ണിക്കണ്ണാ…’ എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം (കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍) മലയാളിക്കു മറക്കാനാവുമോ? അതുപോലെ സരളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്‌കരന്‍ എഴുതി രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ, ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്ന സിനിമയിലെ പോപ്പുലര്‍ ഹിറ്റായ ‘നാഴിയൂരിപാലുകൊണ്ട് നാടാകെ കല്യാണം’ തുടങ്ങിയവയൊക്കെ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ടല്ലോ. 

അന്നത്തെ മികച്ച ഗായകന്മാരായ കമുകറ പുരുഷോത്തമന്‍, കെ.എസ്. ജോര്‍ജ്, എ.എം. രാജാ എന്നിവരോടൊപ്പം നിരവധി ഹിറ്റുഗാനങ്ങള്‍ ശാന്ത പാടിയിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതിന്റെയും രചന തിരുനയിനാര്‍കുറിച്ചി മാധവന്‍നായരും സംഗീതം ബ്രദര്‍ ലക്ഷ്മണനുമായിരുന്നു. (വയലാര്‍-ദേവരാജന്‍ ടീം പോലെ). വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ കിളിയേ’ എന്ന പാട്ട് ‘ചതുരംഗം’ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ജോര്‍ജും ചേര്‍ന്നാലപിച്ചതാണ്.

‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞൂ, തുമ്പീ തുമ്പീ വാവാ, ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണി’, 1961-ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കടവത്തു തോണി അടുത്തപ്പോള്‍…’ എന്ന ഗാനം എസ്. ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.സംഗീതത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ഗായികയുടെ ‘സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമനുമായി എത്ര മനോഹരമായിട്ടാണ് ശാന്ത ആലപിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആകാശവാണിയുടെ ഗാനശേഖരത്തില്‍നിന്നും അവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതം ഇഷ്ടമല്ലാത്ത േശ്രാതാക്കള്‍ പോലും അതില്‍ ലയിച്ചുപോകാറുണ്ട്.

എഴുത്തുകാരനായിരുന്ന കെ. പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലതാ രാജുവും മരുമകന്‍ ജെ.എം. രാജുവും തമിഴ് സിനിമയില്‍ പിന്നണി ഗായകരാണ്. വളര്‍ന്നുവരുന്ന പേരക്കുട്ടി ആലാപ് രാജുവും മലയാളത്തിലെയും തമിഴിലെയും പിന്നണിഗായകനാണ്. അങ്ങനെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ രണ്ട് തലമുറകള്‍കൂടിയുണ്ട്. മലയാള സിനിമാഗാനങ്ങളെ താലോലിക്കുന്ന മനസ്സുകളില്‍ ഈ വാനമ്പാടി ഇന്നുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.