Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കര്‍ക്കടക വാവ് പടിവാതില്‍ക്കല്‍; തിരുവല്ലത്ത് ഇക്കുറിയും ബലിതർപ്പണം മലിനജലത്തിൽ

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 27, 2019, 04:10 pm IST
in Local News

തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്‍ക്കല്‍ എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം നോട്ടമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണയും തട്ടിക്കൂട്ട് സൗകര്യങ്ങളാണ്  ഒരുക്കിയിരിക്കുന്നത്.

കര്‍ക്കടകവാവ് ബലിക്ക് തിരുവല്ലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ പോലും ചെയ്തുനല്‍കുന്നില്ല. ബലിചടങ്ങിനു ശേഷമുള്ള  പ്രധാന ചടങ്ങായ ബലിച്ചോര്‍ ഇട്ട് മുങ്ങേണ്ട  പുഞ്ചക്കരി കൈത്തോട് മലിനമായി ചെളി അടിഞ്ഞുകിടക്കുന്നു. കൈക്കുമ്പിളില്‍ പോലും വെള്ളം കോരാന്‍ പറ്റാതെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്ടിലെ വെള്ളം. 

സമീപത്തുള്ള കരമനയാറില്‍ നിന്നും വെള്ളം പമ്പ്‌ചെയ്ത് ഒഴുക്കിന്റെ ശക്തികൂട്ടിയാല്‍ താല്‍ക്കാലികമായെങ്കിലും അഴുക്ക് മാറികിട്ടും. എന്നാല്‍ പടികളില്‍ കിടക്കുന്ന ചെളിയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് ശേഷം കടവില്‍ ഉപേക്ഷിച്ച് പോയ മണ്‍കലശങ്ങള്‍ മാറ്റുന്ന തട്ടിക്കൂട്ട് വൃത്തിയാക്കലാണ് നടക്കുന്നത്. 

ജെസിബി ഉപയോഗിച്ച്  വൃത്തിയാക്കുന്നതിനു പകരം ഏതാനും തൊഴിലാളികളെ ഉപയോഗിച്ച്  കടവ് ശുദ്ധിയാക്കിയെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപ ഇതിലൂടെ തട്ടിയെടുക്കുന്നു.

ചടങ്ങുകള്‍ക്ക് ശേഷം ബലിച്ചോര്‍ കടവില്‍ വലിച്ചെറിഞ്ഞശേഷം ഷവറില്‍ നിന്നും കുളിക്കണമെന്ന നടപടിക്രമാണ് അടുത്തകാലത്തായി തിരുവല്ലത്ത് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്. കരമനയാറിലെ കടവില്‍ കല്‍പ്പടവുകള്‍ നിര്‍മിച്ച് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും  ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചിട്ടില്ല. ഇവിടെ കടവുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ ബലിച്ചോറ് ആറ്റില്‍ ഇട്ട് മുങ്ങാന്‍ സാധിക്കുമായിരുന്നു.

തിരക്ക് ഇരട്ടിയായി; സൗകര്യങ്ങള്‍ പഴയതു പോലെ

പതിനായിരക്കണക്കിന്  ഭക്തജനങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു. ശംഖുംമുഖത്ത് കടല്‍ കരയെടുത്തതിനാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ തിരുവല്ലത്ത് തിരക്ക്  ഇരട്ടിയായി. ശംഖുംമുഖത്ത് എത്തിയിരുന്ന പതിനായിരക്കണക്കിന് പേര്‍ തിരുവല്ലത്താണ് എത്തി ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്.  ആയിരക്കണക്കിന് വാഹനങ്ങളാണ് വാവ് ദിവസം ഇവിടെ എത്തിച്ചേരുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ ഹൈവേയിലേക്ക് പോകണം.  ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം പാര്‍ക്ക് ചെയ്യേണ്ടത്. ഇതിനിടയില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അസഭ്യവര്‍ഷങ്ങളും കേള്‍ക്കേണ്ടതായി വരും. ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ബലിക്കടവിനു സമീപം വിരലില്‍ എണ്ണാവുന്ന ശുചിമുറികള്‍ മാത്രമാണ് ഉള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള വേണ്ട സംവിധാനവും ഒരുക്കുന്നില്ല.

ബോര്‍ഡിനും സര്‍ക്കാരിനും പണം കായ്‌ക്കുന്ന മരം

കര്‍ക്കടക വാവ് ബലി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും  പണം കായ്‌ക്കുന്ന മരമാണ്. ടിക്കറ്റ് ഇനത്തില്‍ ദേവസ്വം ബോര്‍ഡിനു മാത്രം ഒരു കോടിയോളം രൂപയാണ് ഒരു ദിവസംകൊണ്ട് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കാണിക്ക, അര്‍ച്ചന തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്നും പണം ലഭിക്കുന്നു. വരുമാനത്തിന്റെ കാല്‍ഭാഗം മാത്രമാണ് ചെലവ് ഇനത്തില്‍ വിനിയോഗിക്കുന്നത്. കെഎസ്ആര്‍ടിസി, വൈദ്യുതി വകുപ്പ് തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തിലൂടെ സര്‍ക്കാരിനും ലഭിക്കുന്നു ലക്ഷങ്ങള്‍. ഇരുകൂട്ടരും കൈകോര്‍ത്ത് പണം വാരിക്കൂട്ടുമ്പോള്‍ ചടങ്ങുകള്‍ക്ക് എത്തുന്ന ഭക്തജനങ്ങളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയാണ് നടന്നു വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.