പ്യോങ്‌യാങ്: വ്യാഴാഴ്ചത്തെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയും യു.എസും തമ്മില്‍ അടുത്താഴ്ച നടക്കുന്ന ഉന്നതതല സൈനിക പരിശീലനത്തിനെതിരെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.
കിമ്മിന്റെയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും മൂന്നാം കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവനിരായുധീകരണത്തിന് തയാറാണെന്ന് കിം ഉറപ്പുനല്‍കിയിരുന്നു.
















