വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനത്തിനെത്തിയ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ലഭിച്ചത് തണുപ്പന്‍ സ്വീകരണം. അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ എത്തിയില്ല എന്നത് കനത്ത തിരിച്ചടിയായി. വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹമൂദ്, വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും നിരവധി അമേരിക്കന്‍ പാക്കിസ്ഥാനി വംശജരുമാണ് സ്വീകരിച്ചത്. അമേരിക്കയുടെ ഭാഗത്ത് നിന്നും ഒരു പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായിട്ടാണ് ഇമ്രാന്‍ ഖാന്‍ യുഎസിലെത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇമ്രാന്‍ കൂടിക്കാഴ്ച നടത്തും. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക് ഭരണകൂടം തണുപ്പന്‍ നടപടികളാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനത്തിനിടയാണ് ഇമ്രാന്‍ ഖാന്റെ അമേരിക്ക സന്ദര്‍ശനം.
















