Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

കൈകസിയുടെ സന്തതികള്‍

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Jul 22, 2019, 02:47 am IST
inSamskriti

ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. ഇതു കണ്ട് സുമാലി പുത്രിയായ കൈകസിയോട് പറഞ്ഞു. ‘‘ എന്റെ മകളായ നിനക്ക് ഇപ്പോള്‍ യൗവ്വനമായിരിക്കുന്നു. നിന്നെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ബന്ധുക്കളാരും ദേവന്മാരെ ഭയന്ന് നിന്നെ വിവാഹം കഴിക്കുകയില്ല. നിന്നെ വിവാഹിതയായി ഭര്‍ത്താവിനോടും പുത്രന്മാരോടുമൊപ്പം സുഖമായി വസിക്കുന്നതുകാണാന്‍ എനിക്കു വലിയ ഗ്രഹമുണ്ട്. ഇതാ നോക്ക് ആകാശത്തിലൂടെ പുഷ്പകവിമാനത്തില്‍ പോകുന്നത് പുലസ്ത്യമുനിയുടെ പുത്രനായ വിശ്രവസ്സിന്റെ മകന്‍ വൈശ്രവണനാണ്. പിതാവിനെ കണ്ടു വന്ദിക്കാന്‍ പോകുകയാണ്. നീ ഉത്സാഹിച്ചാല്‍ വിശ്രവസ്സില്‍  നിന്നും ഇവനെപ്പോലെ പ്രതാപിയായ ഒരു പുത്രനെ ലഭിക്കും. അതിനാല്‍ ആ മുനിയുടെ അടുത്ത് ചെന്ന് നിന്നെ ദാസിയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുക.’’ അതുകേട്ട് കൈകസി നേരെ വിശ്രവസ്സിനെ സമീപിച്ച് മഹര്‍ഷിയെ  ശുശ്രൂഷിച്ചുകഴിയാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. മുനി അനുവദിച്ചു. ഒരുദിനം സന്ധ്യാസമയത്ത് മുനി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈകസി അടുത്തെത്തി തനിക്ക് സന്താനം തന്ന് അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. അവളുടെ നിര്‍ബന്ധത്താല്‍ മുനി അവള്‍ക്കു വഴങ്ങി സന്താനോല്പാദനം നടത്തി. എന്നിട്ടുപറഞ്ഞു ‘‘അശുഭസമയത്ത് നീ എന്നോടു വേഴ്ചയിലേര്‍പ്പെട്ടതിനാല്‍ നിനക്കുണ്ടാകുന്ന സന്താനങ്ങള്‍ ക്രൂരന്മാരും ദുഷ്ടബുദ്ധികളുമായിത്തീരും. അവരെ വിഷ്ണു വധിക്കും.’’ ഇതുകേട്ട് ഭയന്ന കൈകസി മഹര്‍ഷിയുടെ തപശ്ശക്തിയുപയോഗിച്ച് ദോഷം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. ‘‘നിനക്കു മൂന്നു പുത്രന്മാരുണ്ടാകും. അവരില്‍ ഏറ്റവും ഇളയവന്‍ വിഷ്ണുഭക്തനായിത്തീരും. അവന്‍ സദ്ഗുണസമ്പന്നനും സത്ത്വഗുണിയുമായിരിക്കും. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.’’ ഇതുകേട്ട് കൈകസി സമാധാനമായി പിതാവിനടുത്തേക്കു തിരിച്ചുപോയി.

 കൈകസിയുടെ  ഗര്‍ഭം പൂര്‍ണ്ണമായി. അവള്‍ മൂന്നുപുത്രന്മാരെയും ഒരു പുത്രിയേയും  പ്രസവിച്ചു. അതില്‍ ആദ്യമുണ്ടായവന് പത്തുതലയും ഇരുപതു കൈകളുമുണ്ടായിരുന്നു. നീലപര്‍വ്വതം പോലെ ഭീഷ

ണമായ ശരീരവും ഉണ്ടായിരുന്നു. അവനാണ് രാവണന്‍. രണ്ടാമത് പ്രസവിച്ചത് അതിഭീകരമായ ശരീരവും കുടംപോലെ ചെവികളുമുള്ള കുംഭകര്‍ണ്ണനെയായിരുന്നു. മൂന്നാമതു പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവളുടെ നഖങ്ങള്‍ ശൂര്‍പ്പം(മുറം)  പോലെയിരുന്നതിനാല്‍ അവളെ  ശൂര്‍പ്പണഖയെന്നു വിളിച്ചു. നാലാമത്തേത് ശാന്തനും സത്ത്വഗുണിയും ആരെയും ഭയപ്പെടുത്താത്തവനുമായ വിഭീഷണനായിരുന്നു. സുമാലി പാതാളത്തിലേക്കു മടങ്ങിപ്പോയപ്പോള്‍ കൈകസി മക്കളോടൊപ്പം ശ്ലേഷ്‌മോദകം എന്ന വനത്തില്‍ ചെന്നു താമസമാക്കി. അങ്ങനെ കഴിയുന്ന കാലത്ത് കൈകസി തങ്ങളുടെ വംശമഹത്വത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയയുദ്ധങ്ങളെപ്പറ്റിയും ലങ്കവിട്ടോടിപ്പോകേണ്ടിവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുബേരന്‍ ആകാശമാര്‍ഗ്ഗേണ പുഷ്പകവിമാനത്തില്‍ പോകുന്നതുകണ്ട് കൈകസി പുത്രന്മാരെ  അതുകാണിച്ചുകൊടുത്തിട്ട് പറഞ്ഞു. ‘‘നോക്കൂ മക്കളേ, ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണനാണ്. നിങ്ങളുടെയും അവന്റേയും പിതാവ് ഒരാള്‍ തന്നെ. എന്നിട്ടെന്തുഫലം അവന്‍ തപസ്സുചെയ്ത് ഈ ഐശ്വര്യമൊക്കെ സമ്പാദിച്ചു. നമ്മുടെ വകയായ ലങ്കയില്‍ സുഖമായി വാഴുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മള്‍ ഈ കാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നു.’’ 

  ഇതുകേട്ട് രാവണന്‍ കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണ്ണനോടും വിഭീഷണനോടും കൂടി ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.