കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വൈദിക് ബിരുദദാനച്ചടങ്ങ് 21ന് രാവിലെ പത്തിന് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്‍ നടക്കും. വേദപഠനത്തില്‍ പുലര്‍ത്തുന്ന മികവും വൈദിക കര്‍മ്മങ്ങളിലെ പ്രാവിണ്യവും മുന്‍നിര്‍ത്തിയാണ് വൈദികബിരുദം നല്‍കുന്നത്. അജിത്ത് ആര്യ, ഭുവനേശ്. പി.കെ. എന്നിവരാണ് ഈ വര്‍ഷത്തെ വൈദിക് ബിരുദത്തിന് അര്‍ഹരായത്. അജിത്ത് ആര്യ കോഴിക്കോട് എന്‍.ഐ.ടി യിലെ പൂര്‍വ വിദ്യാര്‍ഥിയും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ് ബിരുദധാരിയുമാണ്. കോഴിക്കോട് മിഠായിതെരുവിലെ വ്യവസായ സ്ഥാപനമായ പി.കെ. ബ്രദേര്‍സിന്റെ ഉടമയാണ് ഭുവനേശ് പി.കെ. ഇരുവരും എട്ടു വര്‍ഷത്തോളമായി കാശ്യപാശ്രമം കുലപതി രാജേഷിന്റെ കീഴില്‍ വേദം അഭ്യസിച്ചു വരികെയായിരുന്നു.















