അമ്പലപ്പുഴ: വിവേചനമില്ലാത്ത വികസനമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍. സക്ഷമയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിച്ചു വരുന്ന രാജ്യങ്ങളില്‍ സാധാരണക്കാരെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ സാധാരണക്കാര്‍ക്കായി ശൗചാലയങ്ങള്‍, ഗ്യാസ് കണക്ഷനുകള്‍, വീടുകള്‍ എന്നിവ നൽകി. കൂടാതെ ദിവ്യാംഗര്‍ക്കായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി. ഇത്തരം പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിച്ചാല്‍ തൊഴിലില്ലായ്‌മ പോലും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. ഇതിനായി രാഷ്‌ട്രം നമ്മുടേതാണെന്ന ചിന്ത ഓരോ ഭാരതീയനിലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. എന്‍. ഹരിഹരന്‍ അധ്യക്ഷനായി. സക്ഷമ സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.വി. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം ആര്‍. ശശികുമാര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ രക്ഷാധികാരി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് തയ്യിബ് ഗുരുക്കള്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സി. ബേബി നന്ദി പറഞ്ഞു. അന്‍പതോളം പേര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്.















