ഹേഗ് : പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കൂല്‍ഭൂഷണ്‍ ജാദവിനെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി അന്താരാഷ്‌ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്‌ക്കാകും കോടതി വിധി പറയുക.
മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി കുല്‍ഭൂഷണിന് വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുകയാണ്. ഇതിലാണ് ഇന്ത്യ അന്താരാഷ്‌ട്ര കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കുല്‍ഭൂഷണെ ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി ജയിലില്‍ അടച്ചതാണെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.
ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാക് സൈനിക കോടതി ഉത്തരവിട്ടത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്‌ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. കൂല്‍ഭൂഷണ്‍ ജാദവിന്റെ മോചനം സാധ്യമാക്കുന്ന തീരുമാനം നീതിന്യായ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.
















