കുവൈറ്റ് സിറ്റി : ദീര്ഘവീക്ഷണത്തോടുകൂടിയും വികസനോന്മുഖവുമാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കന്നി ബജറ്റെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് മംഗഫില്‍ സംഘടിപ്പിച്ച ബജറ്റ് അവലോകനപരിപാടിയില് വിലയിരുത്തി. കര്‍ഷകര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും, സ്ത്രീ ശാക്തീകരണത്തിനും, മലിനീകരണ നിയന്ത്രണത്തിനുതകുന്ന പദ്ധതികളോടു കൂടിയതുമാണ് ഈ ബജറ്റെന്നും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നല്കുന്ന മുന്‍കൂര്‍ നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളത് ആശയ്ക്കു വക നല്‍കുന്നതാണെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായമുണ്ടായി.
ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് പ്രസിഡന്റ് സുമോദ് കൊട്ടിയത്ത്, ലോക കേരളസഭ അംഗം അജിത്ത് കുമാര്‍, എന്‍.ബി.കെ ക്യാപ്പിറ്റല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.ഇ.സുബ്രഹ്മണ്യം, സാരഥി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് വൈസ് ചെയര്മാന് സജീവ് നാരായണന്, കുവൈറ്റ് എഞ്ചിനിയര്‍സ് ഫോറം കണ്‍വീനര്‍ ഗോപകുമാര്‍, സേവാദര്‍ശന്‍ കുവൈറ്റ് അംഗം രഘു പെരുമ്പിള്ളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്‍ഷൂറന്‍സ് മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപം, വിദേശത്തു നിന്നുള്ള സോവറിന്‍ ബോണ്ടുകള്‍, ധനകമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനുള്ള സാധ്യത, ഇന്ധന വിലയിലെ ഉയര്‍ച്ച കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുള്ള പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു.
സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് ഫാഹീല്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വി മേനോന് മോഡറേറ്ററായ ബജറ്റ് അവലോകന പരിപാടിയില്‍ സി ഐ എസ് കുവൈറ്റിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ സംസാരിച്ചു. ബിനു നരേന്ദ്രന് സ്വാഗതവും അനില്‍ പറവൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: