തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ എസ്എഫ്‌ഐ ക്രിമിനലുകള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഏട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിച്ചു. കോടതിയുടെ അനുമതിയോടെയാകും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുക. ശിവരഞ്ജിത്ത്, നിസാം, അദ്വൈത്, അന്‍വര്‍, ഇബ്രാഹിം, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുദ്ദത്. ഈ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കന്റോണ്‍മെന്റ് പോലീസില്‍ അറിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ഇവരെ കണ്ടുകിട്ടുന്നവര്‍ 9497987000, 9497980040, 9497980041 ,04712330248 നമ്പരുകളില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അക്രമിച്ചവരില്‍ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ആളുകളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താന്‍ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്. പ്രതികളിലൊരാളായ നേമം സ്വദേശി ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പോലീസ് പ്രതിചേര്‍ത്ത മുപ്പത് പ്രതികളില്‍ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അഖിലിനെ കുത്തിയത് ആരാണെന്ന് കണ്ടില്ലെന്നാണ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഇജാബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ കോടതിയില്‍ ഹാജരാക്കും.
















