തൃശ്ശൂര്‍: തൃശ്ശൂരില്‍ ജൂലൈ 20 ന് നടക്കുന്ന ജന്മഭൂമി സിനിമ അവാര്‍ഡ് ദാനചടങ്ങില്‍ യുവ സംവിധായകരായ ശ്രീ വല്ലഭനേയും യദു വിജയകൃഷ്ണനേയും അനുമോദിക്കും. കൊമേഷ്യല്‍ താല്പര്യത്തിനുപരി സിനിമയെന്ന മാധ്യമത്തെ നല്ല സന്ദേശം നല്‍കാനുള്ള ഉപകരണമാക്കിയവര്‍ എന്ന നിലയിലാണ് ഇത്.
പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പച്ച’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രമാണ്. പരിസ്ഥിതി പ്രാധാന വിഷയമായെടുത്ത് ‘പച്ച’ നിരവധി അന്താരാഷ്ട്ര ഫിലിം പെസ്റ്റിവലുകളില് പ്രദര്‍ശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. ഇറ്റലിയില്‍ നടന്ന ഇന്ത്യന്‍ സിനിമ ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയെക്കെതിരായ പോരാട്ടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗം വരച്ചുകാട്ടിയ 21 മന്ത്സ് ഓഫ് ഹെല് എന്ന ഡോക്യമെന്ററിയുടെ സംവിധായകനാണ് യദുകൃഷ്ണന്. അനാവശ്യ കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ആദ്യം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങും മുന്‍പേ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ചലച്ചിത്ര സംവിദായകകനും നിരൂപകനും കഥാകൃത്തുമായ വിജയകൃഷ്ണന്റെ മകനായ യദു, ചരിത്രം, പരിസ്ഥിതി തുടങ്ങിയവ വിഷയങ്ങളാക്കി നിരവധി ഡോക്യുമെന്ററികള്‍ എടുത്തിട്ടുണ്ട്.
മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങി സിനമാരംഗത്തെ പ്രമുഖരെല്ലാം അണിനിരക്കുന്ന ചടങ്ങിലാണ് അനുമോദനം നല്‍കുക. ജനം ടിവി ടെലികാസ്റ്റ് ചെയ്യുന്ന പരിപാടിയുടെ പ്രായോജകര്‍ കല്യാണ്‍ സില്‍ക്ക്സ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: