തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാ പിന്നണി ഗായകനുള്ള ജന്മഭൂമി അവാര്‍ഡിന് കെ.എസ്. ഹരിശങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. തീവണ്ടി എന്ന സിനിമയിലെ ഗാനാലാപനത്തിനാണ് അവാർഡ്.ഗായിക: സിത്താര കൃഷ്ണകുമാര്‍. ഗാനരചയിതാവ്: ബി ആര് പ്രസാദ് (തട്ടിന് പുറത്ത് അച്ചുതന്), സംഗീത സംവിധായകന്: കൈലാസ് മോനോന് ( തീവണ്ടി).
സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ചിത്രം. സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത് സമീര്‍ തഹീറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)നാണ് മികച്ച സംവിധായകന്. മികച്ച നടനായി മോഹന്‍ ലാലും(ഒടിയന്) നടിയായി നിമിഷ സജയ( ഈട )നും തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്മാന് ടി കെ രാജീവ് കുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച ഞാന്‍ പ്രകാശൻ തെരഞ്ഞെടുക്കപ്പെട്ടു. അതിന്റെ സംവിധായകന് സത്യന് അന്തിക്കാട് ജനപ്രിയ സംവിധായകനും.
രണ്ടാമത്തെ നടന്: ജോജു ജോര്‍ജ്ജ്, (ജോസഫ്), രണ്ടാമത്തെനടി: ലെന ( വിവിധ ചിത്രങ്ങള്‍). തിരക്കഥാകൃത്ത്: ഷാഹി കബീര്‍ (ജോസഫ്), ക്യാമറാമാന്:എസ് കുമാര്‍ (ഞാന്‍ പ്രകാശന്), കലാസംവിധാനം: സുനിൽ ബാബു (കായംകുളം കൊച്ചുണ്ണി), എഡിറ്റര്‍:പ്രവീണ്‍ പ്രഭാകര്‍ (കൂടെ), ശബ്ദലേഖനം:പ്രമോദ് തോമസ് ( ഈട) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. ടി.കെ രാജീവ് കുമാര്‍ (ചെയര്മാന്). മേനക സുരേഷ്കുമാര്‍, ജലജ ,ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: