Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ എംപിമാരെ പുനരധിവസിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; സമ്പത്തിനെയും ബാലഗോപാലിനെയും ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍ നീക്കം; അണിയറയില്‍ ഒരുങ്ങുന്നത് ലക്ഷങ്ങളുടെ ധൂര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 12:27 pm IST
in Kerala

തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പുനരധിവാസം ഒരുക്കാന്‍ പിണറായി സര്‍ക്കാര്‍. സി.പി.എം. മുന്‍ ലോക്സഭാംഗമായ ആറ്റിങ്ങലില്‍ മത്സരിച്ച് തോറ്റ എ. സമ്പത്തിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ രാജ്യസഭാംഗവുമായ കൊല്ലത്ത് മത്സരിച്ച് തോറ്റ കെ.എന്‍. ബാലഗോപാലിനെയുമാണ് ഖജനാവിലെ പണം ഉപയോഗിച്ച് പുനരധിവസിപ്പിക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള സഹായധനം നേടിയെടുക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായാണ് ഇവരെ ഡല്‍ഹിയില്‍ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പ്രത്യേക രാഷ്‌ട്രീയ നിയമനത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കേരള ഹൗസില്‍ ഇപ്പോള്‍തന്നെ റെസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത്. കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകള്‍ നേടിയെടുക്കുന്നതിന് നല്ല തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കണം. അതിന് അത്തരമൊരു പ്രവര്‍ത്തന സംവിധാനം ആവശ്യമാണെന്നാണ് പുതിയ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി നല്‍കിയത്. പ്രളയ പുനരധിവാസം കൃത്യമായി നടത്താത്ത സര്‍ക്കാരിനെതിനെ രോഷം ശക്തമായിരിക്കുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള പുതിയ നിയമനം. 

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയും ധൂര്‍ത്താണെന്നുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്‌ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്‌ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്റെ

മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ രൂപീകരിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ധൂര്‍ത്തും വിവാദമായിരുന്നു. വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാരകമ്മിഷനു വേണ്ടി സര്‍ക്കാര്‍  5.9 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ഇതുവരെ 3 റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ചെലവില്‍ ഭൂരിഭാഗവും ശമ്പള ഇനത്തിലാണ്. വി.എസ്. അച്യുതാനന്ദന്‍ 23.43 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റി. കമ്മിഷന്‍ അംഗങ്ങളായ സി.പി. നായര്‍ 25.56 ലക്ഷം രൂപയും നീല ഗംഗാധരന്‍ 7.55 ലക്ഷം, മെംബര്‍ സെക്രട്ടറി ഷീല തോമസ് 38.37 ലക്ഷം രൂപയും ശമ്പളം വാങ്ങി. കമ്മിഷനിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 8.4 ലക്ഷം രൂപയാണ് ശമ്പളച്ചെലവ്. ഇതേ രീതിയിലുള്ള ധൂര്‍ത്താണ് ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ച് പിണറായി സര്‍ക്കാര്‍ നടത്താന്‍ ശ്രമിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.