കൊച്ചി:ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ വൈദികന്‍ ജോര്‍ജ് (ജെറി) നെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബാലനീതി നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനത്തില്‍ കുട്ടികളെ താമസിപ്പിച്ചത് ഗുരുതരമായ നിയമലംഘനമാണെന്നു ബോദ്ധ്യപ്പെട്ടതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു.
അതിനിടെ ജെറി മുന്‍പും നിരവധി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട ആറു കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊച്ചി കണ്ണമാലി സ്വദേശിയായ ജെറിയെ തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമന്‍ഡ് ചെയ്തിരിക്കുകയാണ്.പ്രതിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും, പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
15 കുട്ടികളാണ് ബോയ്‌സ് ഹോമില്‍ കഴിയുന്നത്. നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെുമാണ് ഇവിടെ കഴിയുന്നത്. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പോലീസ് അറിയിച്ചു.
















