Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാണുവാദം അസ്വീകാര്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 11, 2019, 03:14 am IST
in Samskriti

പരമാണുജഗദകാരണത്വാധികരണം തുടരുന്നു.

സൂത്രം  നിത്യമേവ ച ഭാവാത്

അണുസ്വഭാവം നിത്യമാണെന്ന് ധരിക്കുന്ന പക്ഷവും പരമാണു വാദം ശരിയാവില്ല.

വൈശേഷികര്‍ പരമാണുക്കളെ നിത്യങ്ങളെന്ന് പറയുന്നു.അങ്ങനെയെങ്കില്‍ അവയുടെ സ്വഭാവവും നിത്യമാകണം.

അണുക്കള്‍ക്ക് പ്രവൃത്തിയോ നിവൃത്തിയോ സ്വഭാവമായി എല്ലായ്‌പ്പോഴുമുണ്ടായിരിക്കണം.പ്രവൃത്തിയാണെങ്കില്‍ ലോക സൃഷ്ടി എപ്പോഴും നടക്കണം. നിവൃത്തിയാണെങ്കില്‍ ലോക സംഹാരവും  എപ്പോഴും നടക്കണം. രണ്ടും കൂടി ഒരേ സമയത്ത് എങ്ങനെ സംഭവിക്കാനാണ്?

ഏതെങ്കിലും ഒന്നു  മാത്രമേ നടക്കുന്നുള്ളൂ എന്ന് സമ്മതിക്കേണ്ടി വരും. ഒരു വസ്തുവില്‍ ഒരു സമയം ഒരു ഭാവമേ ഉണ്ടാകുകയുള്ളൂ.രണ്ട് ധര്‍മ്മങ്ങള്‍ ഉണ്ടാകില്ല.എന്നാല്‍ ജഗത്തിന്റെ സ്വഭാവം അതല്ല. ഒരേ സമയം തന്നെ സൃഷ്ടിയും സംഹാരവും നടക്കുന്നുണ്ട്. അതിനാല്‍ പരമാണുവാണ് ജഗത്കരണമെന്ന വാദം ശരിയല്ല.

സൂത്രം  രൂപാദിമത്ത്വാച്ച വിപര്യയോ ദര്‍ശനാത്

രൂപം, രസം മുതലായത് ഉള്ളതിനാലും പരമാണു വാദം ശരിയാകില്ല. ഇവ വിപിരീത സ്വഭാവമുള്ളതായി കാണുന്നതിനാലാണിത്.

വൈശേഷികര്‍ ജഗത് കാരണമായി വാദിക്കുന്ന പരമാണുക്കള്‍ രൂപം, രസം തുടങ്ങിയ ഗുണങ്ങളുള്ളവയായാണെന്നും നിത്യങ്ങളാണെന്നും പറയുന്നു.ഇത് പരസ്പര വിരുദ്ധ കാര്യമാണ്. രൂപ രസാദികള്‍ ചേരുമ്പോള്‍  അവയുടെ അണുത്വവും നിത്യത്വവും നഷ്ടപ്പെടുന്നു. ഗുണങ്ങളുടേയും മറ്റും മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ നശിക്കാനാണ് സാധ്യത.

 രൂപം മുതലായവയുള്ള വസ്തുക്കളൊന്നും നിത്യത്വമുള്ളതായി കാണുന്നില്ല. പിന്നെ എങ്ങനെയാണ് രൂപം ഉണ്ടായിട്ടും പരമാണുക്കള്‍ മാത്രം നിത്യങ്ങളായി നിലനില്‍ക്കുന്നത്? എന്നാല്‍ വൈശേഷികര്‍ പറയുന്നത് ‘രൂപാദിമന്തോ നിത്യാശ്ച’ എന്നാണ്.ഇത് എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ പരമാണുക്കളാണ് ജഗത് കാരണമെന്ന വാദം സ്വീകരിക്കാനാവില്ല.

സൂത്രം  ഉഭയഥാ ച ദോഷാത്

രണ്ട് വിധത്തിലായാലും ദോഷമുള്ളതിനാല്‍ പരമാണു വാദം ശരിയല്ല.

പഞ്ചമഹാഭൂതങ്ങളില്‍ വൈശേഷികര്‍ കണക്കിലെടുക്കുന്ന വായു, അഗ്‌നി ,ജലം, പൃഥിവി എന്നീ നാല് ഭൂതങ്ങളും ക്രമത്തില്‍ സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങളോട് കൂടിയവയാണ്.ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാണാവുന്നതുമാണ്. അപ്പോള്‍ അവയുടെ കാരണങ്ങളായി വൈശേഷികര്‍ പറയുന്ന പരമാണക്കളിലും ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്ന് പറഞ്ഞാലും ദോഷമുണ്ട്.

ഉണ്ടെന്ന് പറഞ്ഞാല്‍ അവ നിത്യങ്ങളല്ല എന്ന് വരും. പരമാണുക്കള്‍ അനിത്യമായാല്‍ അത് ജഗത് കാരണത്തേയും ബാധിക്കും. ഇല്ലെന്ന് പറഞ്ഞാല്‍ കാരണത്തിന്റെ ഗുണങ്ങളാണ് കാര്യത്തിലും കാണുകയെന്ന നിയമത്തിന് വിരുദ്ധമാകും. രണ്ട് തരത്തിലായാലും പരമാണുക്കളാണ് ജഗത് കാരണമെന്ന വാദത്തിന് കഴമ്പില്ല.

സൂത്രം  അപരിഗ്രഹാച്ചാത്യന്തമനപേക്ഷാ

(അപരിഗ്രഹാത് ച അത്യന്തം അനപേക്ഷാ) 

ശിഷ്ടന്‍മാര്‍ ഒരിക്കലും സ്വീകരിക്കാത്തതിനാലും പരമാണു വാദത്തെ അത്യന്തം തള്ളിക്കളയേണ്ടതാണ്.

വൈശേഷികരുടെ അണു വാദത്തെ മനു മുതലായ ശിഷ്ട പുരുഷന്‍മാര്‍ ഒട്ടും തന്നെ സ്വീകരിക്കുന്നില്ല.എന്നാല്‍ സാംഖ്യന്‍മാരുടെ പ്രധാന വാദത്തിലെ ചില ഭാഗങ്ങളെ സ്വീകരിക്കുന്നു. അതിനാല്‍ അവയെ വേദാന്തവും അംഗീകരിക്കുന്നു. പരമാണു വാദത്തെ ശിഷ്ടന്‍മാര്‍ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. അതിനാല്‍ വേദാന്തത്തിനും പരമാണു വാദത്തെ സ്വീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.