ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂജേഴ്സിയിലെ പ്രമുഖ വ്യവസായിയും എംബിഎന് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും തിരുവനന്തപുരം, തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവന് നായര്‍- ഗീത ദമ്പതികളുടെ മകള്‍ ജാനകി അവുലിയ (ജാനു നായര്‍ 37) ന്യൂ ജേഴ്സിയില്‍ അന്തരിച്ചു. ഭര്‍ത്താവ് മഹേശ്വര് അവുലിയ. മകള്‍ നിഷിക അവുലിയ. സഹോദരന് ഭാസ്കര്‍ നായര്‍.
പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനികളായ ജെപി മോര്ഗന്, ഗോള്‍ഡ്മാൻ സാക്സിലും പ്രവര്‍ത്തിച്ചിരുന്ന ജാനു സിഎല്‍എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയിരുന്നു.
പൊതുദര്‍ശനം: വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂ ജേഴ്സിലുള്ള ബ്രാഞ്ചബര്‍ഗ് ഫ്യൂണറല്‍ ഹോം.
സംസ്ക്കാരം : ശനിയാഴ്ച രാവിലെ 8.45 മുതല്‍ 10.45 വരെ ഫ്രാങ്ക്ളിന് മെമ്മോറിയല്‍ പാര്‍ക്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: