വയനാട് : മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഗസ്ത്യന്‍ മുഴി- കുന്ദമംഗലം റോഡ് നവീകരണ പദ്ധതിയിലാണ് രാഹുല്‍ മുഖ്യാതിഥി ആയി എത്തുന്നത്. ഈ മാസം 13നാണ് ചടങ്ങ്.
ഉദ്ഘാടനത്തിന്റെ ഫ്‌ളക്‌സ് പുറത്തിറക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വന്‍ പ്രചാരമാണ്. ഫ്‌ളക്‌സില്‍ ജി. സുധാകരനും, പിടിഎ റഹിം എംഎല്‍എ, മന്ത്രി എം.എം. മണി എന്നിവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് രാഹുലിനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന് ഇത്രയും പ്രാധാന്യം നല്‍കിയതിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ഇറങ്ങിയിരിക്കുന്നത്.
അതേസമയം രാഹുല്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ഓഫീസ് ഇതുസംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ രാഹുല്‍ ഒരു തവണ വയനാട്ടില്‍ എത്തയിരുന്നു.
















