Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ബഷീര്‍ കൃതികളുടെ പുസ്തകങ്ങള്‍’

എസ്.കെ by എസ്.കെ
Jul 10, 2019, 03:11 am IST
in Vicharam

പത്രങ്ങളില്‍നിന്ന്: 

”പൊക്കാളി വിത്ത് വിതച്ചു”

‘പൊക്കാളി’ക്കും ‘വിത്തി’ നുമിടയ്‌ക്ക് അകലമേ വേണ്ട. എഴുതിയിരിക്കുന്നതു കണ്ടാല്‍ ‘പൊക്കാളി’ എന്നയാളാണ് വിത്ത് വിതച്ചതെന്നു തോന്നും. പത്രങ്ങളില്‍ വരുന്നതെല്ലാം ശരിയെന്നു കരുതുന്ന വിദ്യാര്‍ത്ഥികളും മറ്റും ഇങ്ങനെ എഴുതി ശീലിക്കും. ‘പൊക്കാളിവിത്ത്’ എന്നുതന്നെ എഴുതണം. 

”വില കുറവിന്റെ മേള”

”ചിട്ടി കമ്പനികള്‍ കബളിപ്പിക്കുന്നു”

ഇത്തരം ‘മൃദുസമീപന’ങ്ങളും അരോചകമാണ്.

”വിലക്കുറവിന്റെ മേള”

”ചിട്ടിക്കമ്പനികള്‍ കബളിപ്പിക്കുന്നു”

എന്നിങ്ങനെയാണ് എഴുതേണ്ടത്.

”ബഷീര്‍ കൃതികളുടെ പുസ്തകങ്ങളും കഥാപാത്രങ്ങളുടെ ചിത്രങ്ങളും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു”

‘കൃതികളുടെ പുസ്തകങ്ങള്‍’ എന്താണാവോ?

”ബഷീറിന്റെ പുസ്തകങ്ങളും (കൃതികളും) കഥാപാത്രങ്ങളുടെ ചിത്രങ്ങളും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു” (ശരി)

”ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ച ശേഷമാകും പണികള്‍ എന്നു തുടങ്ങാന്‍ കഴിയുകയുള്ളുവെന്ന് തീരുമാനിക്കാനാകൂ”

വികലമായ വാക്യം.

”ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ചശേഷമേ പണികള്‍ എന്ന് തുടങ്ങണമെന്ന് തീരുമാനിക്കാനാകൂ” (ശരി)

”പച്ചക്കറികളുടെ വില കേട്ടാല്‍ മുളകിടിച്ച് കഞ്ഞി കുടിക്കാമെന്നു കരുതുന്നുണ്ടാകും. എന്നാല്‍, മുളകിടിക്കാന്‍ അല്‍പം കാന്താരിമുളക് ഇടാമെന്നുവച്ചാല്‍ അതിന്റെ വിലകേട്ട് ഹൃദയസ്പന്ദനം ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. 2000 രൂപയാണ് കാന്താരിമുളകിന്റെ വില. അതുപോലെ പച്ചമുളകിന് 120 രൂപയുമാണ്”

ഇതു വായിക്കുമ്പോള്‍, വിലക്കയറ്റത്തിന്റെ വിഷമതകള്‍ മറന്ന് ചിരിച്ചുപോകും.

‘ഹൃദയസ്തംഭന’ മാവാം ‘ഹൃദയസ്പന്ദന’ മായത്. അതിശയത്തിന്റെ സ്ഥാനത്ത് ‘അത്ഭുത’ മാണ് നല്ലത്. ‘അതുപോലെ’ വേണ്ട.

”കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെരുവുനായശല്യം മൂലം മരുന്നുവാങ്ങാന്‍ വരുന്ന രോഗികളും കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു.”

‘തെരുവുനായ ശല്യം മൂലം’ എന്ന ഭാഗം ‘ആശുപത്രി ജീവനക്കാരും’ എന്നു കഴിഞ്ഞാണ് ചേര്‍ക്കേണ്ടത്. ഇല്ലെങ്കില്‍ രോഗികള്‍ മരുന്നുവാങ്ങാന്‍ വരുന്നത് തെരുവുനായശല്യം മൂലമാണെന്നു തോന്നും!

”മഴ ചതിച്ചതോടെ മുളപൊട്ടിയ വിത്തുകള്‍ കരിഞ്ഞുണങ്ങി”

”മുളപൊട്ടിയ വിത്തുകള്‍ മഴചതിച്ചതോടെ കരിഞ്ഞുണങ്ങി” എന്നെഴുതുന്നതാണ് ഭംഗി.

മുഖപ്രസംഗങ്ങളില്‍നിന്ന്:

”സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കമ്പനികളുടെക്കൊണ്ട് ഇരകളായവര്‍ക്കുവേണ്ടി നഷ്ടപരിഹാരം ഈടാക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാരിനും ഉണ്ടായില്ല”

”എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കമ്പനികളില്‍നിന്ന് ഇരകള്‍ക്കുവേണ്ടി നഷ്ടപരിഹാരം ഈടാക്കാനുള്ള ഇച്ഛാശക്തി, സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും സര്‍ക്കാരിനുണ്ടായില്ല” (ശരി).

”ജനങ്ങളുടെ ആരോഗ്യം എന്നത് ഏതൊരു ക്ഷേമരാഷ്‌ട്രത്തിന്റെയും കടമയാണ്”

ആരോഗ്യം കടമയാവില്ല.

”ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഏതൊരു ക്ഷേമരാഷ്‌ട്രത്തിന്റെയും കടമയാണ്” (ശരി)

”അതിന്റെ വേഗം പേടിപ്പെടുത്തുംവിധം ഇനിയും കുതിക്കുമെന്നാണ് മോദിയുടെ രണ്ടാം ബജറ്റ് ഊന്നുന്നത്.”

അര്‍ത്ഥം ആലോചിച്ച് കണ്ടുപിടിക്കുക! പാവം വായനക്കാര്‍!

പിന്‍കുറിപ്പ്:

”ലോകത്ത് സ്ത്രീ തുല്യത സൃഷ്ടിച്ചത് റഷ്യന്‍ വിപ്ലവം: എം.എം. ബേബി”

സ്ത്രീവിമോചന പ്രവര്‍ത്തകരോട് ഇത്രയ്‌ക്കു വേണ്ടായിരുന്നു!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.