ശാസ്ത്രീയ നാമം: Piper betle
സംസ്കൃതം: താംബൂല വല്ലി
തമിഴ് ; വെറ്റിലൈകൊടി
എവിടെ കാണാം: ഇന്ത്യയിലുടനീളം
കൃഷി ചെയ്തു വരുന്നു.
ഉണങ്ങിയ അടക്ക, ജീരകം, എള്ള്, ഉണക്കമുന്തിരി ഇവ വെറ്റിലയില്‍ നല്‍കിയാണ് ചില സംസ്ഥാനങ്ങളില്‍ അതിഥികളെ സ്വീകരിക്കുന്നത്. കേരളത്തില്‍, ശുഭകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കാര്‍മികര്‍ക്ക് വെറ്റിലയും അടക്കയും ഒരു നാണയത്തുട്ടും ദക്ഷിണയായി നല്‍കാറുണ്ട്.
പ്രത്യുല്പാദനം: തണ്ടില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: വായ്നാറ്റം ശമിക്കാന്‍ വെറ്റില കടിച്ചു ചവയ്ക്കുന്നത് ( ചര്‍വണം) നല്ലതാണ്. വെറ്റിലയില്‍ അല്പം ചുണ്ണാമ്പ് തേച്ച് കടിച്ചു ചവച്ച് ഇറക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. അജീര്‍ണം ശമിക്കും.
ശരീരത്തില്‍ പൊള്ളലേറ്റാല്‍ കുമിളകള്‍ പൊങ്ങുന്നതിനു മുമ്പ് വെറ്റില അരച്ചു തേയ്ക്കുന്നത് നല്ലതാണ്. ചുമയ്ക്കും ആസ്ത്മയ്ക്കുമുള്ള മരുന്നുകള്‍ വെറ്റില നീരിലാണ് ഏറെയും സേവിക്കുന്നത്.
രസത്തിന്റെ ( മെര്‍ക്കുറി) വീര്യം കുറയ്ക്കാന്‍ വെറ്റില നീര് ഉത്തമമാണ്. നാലു ലിറ്റര്‍ വെറ്റില ഇടിച്ചു പിഴിഞ്ഞ നീരില്‍ ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത് അതിലേക്ക് 60 ഗ്രാം വീതം വെറ്റിലയും ഇളം പാക്കും അരച്ച് കല്ക്കം ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ പൊള്ളിയ വ്രണം പെട്ടെന്ന് ശമിക്കും. പൊള്ളിയ അടയാളം പോലും കാണില്ല. പൊള്ളലേറ്റ ഭാഗത്തെ തൊലി സ്വാഭാവിക രൂപഘടനയിലേക്കെത്തും. അവിടെ പഴയതു പോലെ രോമം കിളിര്‍ത്തു വരും. ശ്വാസസംബന്ധമായ രോഗങ്ങള്‍ക്കുള്ള നൃപതീവല്ലഭ രസം ഗുളിക ഇഞ്ചിനീരും വെറ്റില നീരും സമമായെടുത്താണ് കഴിക്കുന്നത്. ശ്വാസഭൈരവം എന്ന ഗുളികയും വെറ്റില നീരും ഇഞ്ചിനീരും ഒരോ സ്പൂണ്‍ വീതം എടുത്ത് അതില്‍ അരച്ചാണ് സേവിക്കുന്നത്. ഇതു സേവിച്ചാല്‍ ആസ്ത്മ, ശ്വാസംമുട്ട്, ചുമ എന്നിവ പെട്ടെന്ന് ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: