തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാരകമ്മിഷനു വേണ്ടി സര്‍ക്കാര്‍ 5.9 കോടി രൂപ ചെലവിട്ടെന്നു വിവരാവകാശരേഖ. 2016 ഓഗസ്റ്റിലാണ് കമ്മിഷനു രൂപം നല്‍കിയത്. പ്രതിവര്‍ഷം ശരാശരി 2 കോടി രൂപയാണ് കമ്മിഷനു ചെലവ്.
ഇതുവരെ 3 റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ചെലവില്‍ ഭൂരിഭാഗവും ശമ്പള ഇനത്തിലാണ്. വി.എസ്. അച്യുതാനന്ദന്‍ 23.43 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റി. കമ്മിഷന്‍ അംഗങ്ങളായ സി.പി. നായര്‍ 25.56 ലക്ഷം രൂപയും നീല ഗംഗാധരന്‍ 7.55 ലക്ഷം, മെംബര്‍ സെക്രട്ടറി ഷീല തോമസ് 38.37 ലക്ഷം രൂപയും ശമ്പളം വാങ്ങി. കമ്മിഷനിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 8.4 ലക്ഷം രൂപയാണ് ശമ്പളച്ചെലവ്.
പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയത്. രണ്ടര വര്‍ഷത്തിനുള്ളില്‍ കമ്മിഷന്‍ സമര്‍പ്പിച്ച മൂന്നു സുപ്രധാന റിപ്പോര്‍ട്ടുകളില്‍ ഒന്നു പോലും നടപ്പായിട്ടില്ല.
















