ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ച നടത്തി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനസ്ഥാപിച്ചതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ നഖ്വിയുടെ പ്രവര്‍ത്തനം കേരളത്തിലെ ഹാജിമാര്‍ക്ക് വലിയ ആശ്വാസമായെന്ന് കാന്തപുരം പറഞ്ഞു.
സിവില്‍ സര്‍വീസ്, യുപിഎസ്സി പരീക്ഷകളില്‍ ന്യൂനപക്ഷ പ്രാതിനിത്യം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ തുക നീക്കിവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ന്യൂനപക്ഷങ്ങളുടെ വികസനത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നഖ്വി വ്യക്തമാക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരും സംബന്ധിച്ചു.
















