പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ വാക്ക് ആദ്യം വിശ്വസിച്ചത് സമുദായത്തെ വെട്ടിലാക്കിയെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഇതു തിരുത്തപ്പെടും വിശ്വാസികള്‍ക്കൊപ്പമാണ് സമുദായം. എസ്.എന്‍.ഡി.പി. യോഗം പത്തനംതിട്ട യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡുദാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യാതിരുന്നത് ഇതിനെതിരായതുകൊണ്ടല്ല. നവോത്ഥാനത്തിന്റെപേരില്‍ മതില്‍ കെട്ടിയവര്‍ പിറ്റേന്ന് ശബരിമലയില്‍ വനിതകളെ പ്രവേശിപ്പിച്ചു. ഇത്തരം ചതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെ നീങ്ങണമെന്നും തുഷാര്‍ പറഞ്ഞു.
















