ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി വെച്ചിരിക്കുന്നത്. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും സ്ഥാനത്ത് തുടരാനാവില്ലെന്നും വ്യക്തമാക്കി കേശവ് രാഹുല്‍ ഗാന്ധിയ്‌ക്ക് രാജിക്കത്ത് കൈമാറി.
കഴിഞ്ഞ ദിവസം തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജി വച്ചിരുന്നു. അതിനു പിന്നാല ഹരീഷ് റാവത്തും രാജി വെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേശവ് ചന്ദ് യാദവിന്റേയും രാജി. രാഹുല്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജി വെച്ചതിനെ തുടര്‍ന്ന് എഐസിസി സെക്രട്ടറിമാരും സ്ഥാനം വെടിഞ്ഞിട്ടുണ്ട്.
അതേസമയം മുതിര്‍ന്ന നേതാക്കളെ ഒെഴിവാക്കി പുതിയ നേതൃത്വം ഉണ്ടാക്കുന്നതിനാണ് കോണ്‍ഗ്രസ്സിന്റെ ഈ ശ്രമമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















